Standardisation of Inscript Keyboard

DOEയുടെ ഇന്‍സ്ക്രിപ്റ്റു് രീതിയിലെ ലേയൌട്ടു് 1986ല്‍ നിലവില്‍ വന്നതോടുകൂടി മലയാളം കീബോര്‍ഡു് ലേയൌട്ടിനു ഏകോപനം വന്നു. പക്ഷെ ചിലര്‍ അവരവരുടെ സൌകര്യാര്‍ത്ഥം അതും അഴിച്ചു പണിതു കീ വിന്യാസത്തില്‍ മാറ്റം വരുത്തി. അതോടുകൂടി ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡിനും ഏകോപനം ഇല്ലാതെ ഭവിച്ചു.

മലയാളം മലയാളത്തില്‍ റ്റൈപ്പടിക്കാന്‍ സര്‍വ്വസാധാരണമായി ഉപയോഗിച്ചു വരുന്നതു് കേന്ദ്രസര്‍ക്കാര്‍ വികസിപ്പിച്ചതും കേരള സര്‍ക്കാരിന്റെ വെബു് സൈറ്റില്‍ ലഭ്യമായതും ആയ Inscript Keyboard for Malayalam in Windows Operating System (2007 - Mod 2008) ആണു്.

യൂണിക്കോഡു് മലയാളം മലയാളത്തില്‍ റ്റൈപ്പടിക്കാന്‍ ലഭ്യമായ മറ്റു കീബോര്‍ഡുകള്‍

2. Windows 7ല്‍ ലഭ്യമായ മൈക്രോസോഫ്റ്റിന്റെ  Malayalam ഇന്‍സ്ക്രിപ്റ്റു് കീബോര്‍ഡു് - ചില്ലക്ഷരം കിട്ടാന്‍ വ്യഞ്ജനം+്+Ctrl_Shift_1 key combination എന്ന രീതിയില്‍ റ്റൈപ്പടിച്ചാല്‍ മതി
3. Ralminov's Extended Inscript Keyboard 2007 - കൂട്ടക്ഷരങ്ങള്‍ക്കായി പ്രത്യേകം ലേയര്‍ ഉണ്ടിതില്‍
4. C-DAC(T) Enhanced Inscript Keyboard 2008 - ചില്ലക്ഷരങ്ങള്‍ മൂന്നു രീതിയില്‍ റ്റൈപ്പു് ചെയ്യാം
5. Malayalam Inscript Unicode Keyboard 2013 for Windows - കൂട്ടക്ഷരങ്ങള്‍ക്കായി പ്രത്യേകം ലേയര്‍ ഉണ്ടിതില്‍.
6. Malayalam Typeracer - Caps Lock on is Qwerty and off is Malayalam

( AltGr, Alt+Shift എന്നിവ ഉപയോഗിക്കാതെ തന്നെ വ്യഞ്ജനം+്+വ്യഞ്ജനം എന്ന രീതിയില്‍ കൂട്ടക്ഷരങ്ങള്‍ ആദ്യത്തെ രണ്ടു ലേയറുകളില്‍ തന്നെ കിട്ടും എന്നിരിക്കേ മൂന്നാമത്തേയും നാലാമത്തേയും ലേയറിലെ നേരിട്ടടിക്കുന്ന കൂട്ടക്ഷരങ്ങളുടെ ആവശ്യകത എന്താണെന്നു മനസ്സിലാവുന്നില്ല. കീബോര്‍ഡ് പഠിച്ചെടുക്കാന്‍ ഇതു കൂടുതല്‍ ബൂദ്ധിമുട്ടുകള്‍ ഉണ്ടാക്കുകയില്ലേ?  കൂടാതെ AltGrഉം Alt+Shiftഉം ഉപയോഗിച്ചു കൂടെക്കൂടെ നാലു ലേയറുകളിലേക്കും മാറി മാറി റ്റൈപ്പടിക്കേണ്ടി വരുന്നതും മുദ്ധിമുട്ടുണ്ടാക്കുകയും വേഗത കുറയ്ക്കുകയും ചെയ്യില്ലേ? വളരെ അപൂര്‍വ്വമായി ഉപയോഗിക്കേണ്ടിവരുന്ന പ്രാചീന മലയാള അക്ഷരങ്ങളും വിഭിന്ന സംഖ്യകളും ആണു് മൂന്നാമത്തേയും നാലാമത്തേയും ലേയറില്‍ ഉള്‍ക്കൊള്ളിക്കുന്നതെങ്കില്‍ ആ ലേയറുകള്‍ കൂടുതല്‍ പ്രയോജനപ്രദമാക്കാമായിരുന്നു. )

Inscript keyboard കൂടാതെ മറ്റനേകം Transliteration രീതികളും മലയാളം Remington Typewriter Layoutഉം നിലവില്‍ ലഭ്യമാണെന്നു കൂടി ഓര്‍ക്കുമ്പോള്‍ എല്ലാവരും ഒരേ രീതിയില്‍ മലയാളം റ്റൈപ്പു് ചെയ്യുന്ന സംവിധാനം എങ്ങിനെ സാദ്ധ്യമാകും? വൈവിദ്ധ്യമായ ലേയൌട്ടുകളുടെ എണ്ണം കൂടിയതു കൊണ്ടെന്താണു് നേട്ടം?

മലയാളം റ്റൈപ്പിംഗു് ഇപ്പോള്‍ ഒരു നാഥനില്ലാക്കളരി ആയി. തലപ്പത്തിരിക്കുന്നവര്‍ മുതല്‍ ഉപയോക്താവു് വരെ എല്ലാവരും അവരവരുടെ രീതി പിന്‍തുടരുന്നു. എല്ലാവരും ഒത്തൊരുമിക്കേണ്ട കാലം കഴിഞ്ഞു. ഏകോപനം നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ തന്നെ നേരിട്ടിറങ്ങേണ്ടിവരുമോ? അനങ്ങാപ്പാറയായ സര്‍ക്കാറിനെ കുലുക്കാന്‍ കെല്പുള്ള വന്‍ ശക്തി മാദ്ധ്യമങ്ങള്‍ തന്നെ. പക്ഷെ അവരും വിഭിന്ന രീതിയില്‍ മലയാളം റ്റൈപ്പടിച്ചു പത്രം ഇറക്കുമ്പോള്‍ ഏകീകരണത്തിനു തുനിഞ്ഞിറങ്ങുമോ? കാശുമുടക്കി പല തരത്തിലുള്ള സോഫ്റ്റ്‌വേര്‍ കൈവശമുണ്ടെന്നു വച്ചു് സൌജന്യമായി ലഭ്യമായ മലയാള റ്റൈപ്പിംഗു് ഉപാധികള്‍ പ്രയോജനപ്പെടുത്തുന്നതിനു എന്താണു് തടസ്സം?

No comments:

Post a Comment

സംശയങ്ങള്‍, ആശയങ്ങള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ ഇവിടെ പറഞ്ഞിട്ടു് മറുപടി പ്രതീക്ഷിച്ചു കാത്തിരിക്കുക. മറുപടി കിട്ടും. തീര്‍ച്ച!