ആണവ ചില്ലക്ഷരം

Unicode 5.1 പ്രകാരമുള്ള പുതിയ Enhanced Inscript Keyboardല്‍  Xല്‍-ണ്‍ , Vല്‍-ന്‍ , >ല്‍-ല്‍ , *ല്‍-ള്‍ , ‌\ല്‍-ര്‍ (ക്‍ ആണവന്‍ ഇല്ല) എന്നിങ്ങനെ നേരിട്ടു റ്റൈപ്പു് ചെയ്തു കിട്ടുന്ന ചില്ലക്ഷരം ആണു് ആറ്റമിക്കു് ചില്ലക്ഷരം. റ്റൈപ്പിംഗില്‍ വേഗത വരാന്‍ ഇതു സഹായിക്കുമെങ്കിലും ഇതു വരെ റ്റൈപ്പു് ചെയ്തതു് എന്തു ചെയ്യും എന്ന ചോദ്യത്തിനു പ്രസക്തിയില്ലേ?

പഴയ രീതിയിലുള്ള ചില്ലക്ഷരങ്ങള്‍ അതിന്റെ ഘടകങ്ങളായി (ഉദാഃ ന്‍ = ന ് zwj) മൂന്നു കോഡായിട്ടും, പുതിയ ആണവ ചില്ലക്ഷരങ്ങള്‍ ഒറ്റ കോഡായിട്ടും ആണു് യൂണിക്കോഡു് കാണുന്നതു്.

ആണവചില്ലക്ഷരം നമുക്കു് വേണോ? (ഒരു മുന്‍കൂര്‍ ജാമ്യാപേക്ഷ. ഇതു വിദഗ്ദ്ധര്‍ക്കിടയില്‍ വാദപ്രതിവാദങ്ങള്‍ക്കിരയായ ഒരു വിഷയം ആയതിനാലും ഞാന്‍ ഒരു വിദഗ്ദ്ധനല്ല എന്നതിനാലും താഴെ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ക്കു് തിരുത്തു വേണ്ടിവന്നേക്കാം എന്നതിനാലും അഭിപ്രായവ്യത്യാസം ഉണ്ടെങ്കില്‍ അറിയിക്കുക. തിരുത്താം)

അവന്‍/അവന് എന്നീ വാക്കുകളിലെ ന്‍/ന് (നിലവിലുള്ള റ്റൈപ്പിംഗ് രീതിയില്‍ ഇവ തമ്മിലുള്ള വ്യത്യാസം ന ് zwj / ന ് എന്നിങ്ങനെ) എന്നീ ക്യാരക്ടറുകളെ തമ്മില്‍ കംപ്യൂട്ടറിലെ ചില പ്രോഗ്രാമുകള്‍ക്കു് തിരിച്ചറിയാന്‍ 0 വെയ്റ്റുള്ള zwj എന്ന ഇഗ്നോറബിള്‍ ക്യാറക്ടറിനെ ആശ്രയിക്കേണ്ടിവരുന്നു. zwj ഇഗ്നോറബിള്‍ ആണു് എന്നതിനാല്‍ ന്/ന്‍ എന്നിവയെ കമ്പ്യൂട്ടര്‍ പ്രോഗ്രാം വേര്‍തിരിച്ചറിയുന്നില്ല. രണ്ടിനേയും ന് ആയിട്ടാണു് മനസ്സിലാക്കുന്നതു്. അതേ കാരണം കൊണ്ടു തന്നെ ചില പ്രോഗ്രാമുകള്‍ ചില്ലക്ഷരത്തിലെ മൂന്നാമത്തെ അദൃശ്യ ഘടകമായ zwjയെ മൊത്തമായി ഇഗ്നോര്‍ ചെയ്തു് ന്‍ എന്നതിലെ അദൃശ്യ ഭാഗത്തെ മറച്ചു വച്ചു് ആദ്യത്തെ രണ്ടു ദൃശ്യഭാഗം മാത്രമായി ന് ആയിട്ടാവും സ്ക്രീനില്‍ കാണിക്കുക. (പക്ഷെ ഇതു് പ്രോഗ്രാമിന്റെ പിഴവാണെന്നിരിക്കെ പ്രോഗ്രാമിലല്ലേ മാറ്റം വരുത്തേണ്ടതു്? യൂണിക്കോഡില്‍ ആണോ?)

൧. zwjനെ ഇഗ്നോറബിള്‍ അല്ലാതാക്കിയാല്‍ zwj ഉപയോഗിക്കേണ്ടിവരുന്ന മറ്റു സ്ഥലങ്ങളിലെല്ലാം കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവും.
൨. മലയാള അക്ഷരങ്ങള്‍ ചേരുമ്പോള്‍ ചില്ലുണ്ടാക്കാന്‍ മറ്റൊരക്ഷരം ഉപയോഗിക്കാമെന്നു വച്ചാല്‍ ഏതക്ഷരം എവിടെയൊക്കെ ഉപയോഗിക്കുമെന്നും അതിന്റെ അടിസ്ഥാനം എന്തായിരിക്കണം എന്നും പ്രശ്നം ഉണ്ടു്.

ഇതിനു പരിഹാരമായിട്ടാണു് ആണവചില്ലക്ഷരം എന്ന ആശയം ഉദിച്ചതു്. സ്വതന്ത്രമായി നിലകൊള്ളുന്ന ആറ്റമിക്ക് ചില്ലക്ഷരം ആകുമ്പോള്‍ അവിടെ ഇഗ്നോറബിള്‍ zwj യുടെ സാന്നിദ്ധ്യമില്ല എന്നതിനാല്‍ ന് എന്നതും ന്‍ എന്നതും കംപ്യൂട്ടറിനു പ്രയാസമില്ലാതെ തിരിച്ചറിയുവാന്‍ സാധിക്കും.

ആണവ ചില്ലക്ഷരങ്ങള്‍ നിലവില്‍ വരുമ്പോള്‍ അതിനുമുണ്ടു് പ്രശ്നങ്ങള്‍.

൧. രണ്ടു തരത്തിലുള്ള ചില്ലക്ഷരങ്ങളില്‍ ലഭ്യമാകുമ്പോള്‍ അതില്‍ ഏതു ഉപയോഗിക്കണം എന്നു ഉപയോക്താവിനു ആശയക്കുഴപ്പം വരുന്നു. ആണവചില്ലക്ഷരം റ്റൈപ്പടിക്കാന്‍ എളുപ്പമാണെന്നിരിക്കെ പുതിയ രീതി സ്വീകരിക്കപ്പെടാന്‍ സാദ്ധ്യത കൂടുതലല്ലേ?
൨. പഴയ രീതിയിലെ ചില്ലക്ഷരങ്ങളില്‍ റ്റൈപ്പു് ചെയ്ത കോടാനുകോടി വിവരങ്ങള്‍ നെറ്റില്‍ സ്റ്റോര്‍ ചെയ്തിട്ടുണ്ടെന്നിരിക്കെ അതിനെ എല്ലാം പുതിയ ആണവ ചില്ലക്ഷരത്തിലേക്കു മാറ്റുക എളുപ്പമുള്ള കാര്യമല്ല. രണ്ടു തരം ചില്ലക്ഷരങ്ങളെയും അവ ഒന്നാണെന്നു കാണിക്കുവാന്‍ പറ്റുന്ന എന്തെങ്കിലും സംവിധാനം സാദ്ധ്യമാണോ എന്നാലോചിക്കുന്നതല്ലേ നല്ലതു്?
൩. എന്നാല്‍ പിന്നെ പഴയതും പുതിയതും രണ്ടും നിലനില്‍ക്കട്ടെ എന്നു വച്ചാല്‍ ഇരട്ടിപ്പിന്റെ പ്രശ്നം ഉദിക്കുന്നു.
൪. ഇതു വരെ സ്റ്റോര്‍ ചെയ്തിരിക്കുന്ന ചില്ലക്ഷരങ്ങളും പുതിയ ചില്ലക്ഷരങ്ങളും തമ്മില്‍ വ്യത്യാസം ഉള്ളതിനാല്‍ സര്‍ച്ചു ചെയ്യുമ്പോള്‍ രണ്ടു രീതിയിലും സര്‍ച്ചു ചെയ്യേണ്ടിവരും.
൫. സ്പൂഫിംഗു് പ്രശ്നം ഉണ്ടെന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. കാരണം, ഈ പ്രശ്നങ്ങള്‍ ഇല്ലെങ്കിലും സ്പൂഫു് ചെയ്യണം എന്നു വിചാരിക്കുന്ന ആള്‍ക്കു് പകരം ഉപയോഗിക്കാവുന്ന മറ്റു ക്യാരക്ടറുകള്‍ നിലവിലുണ്ടു്. ഉദാഃ ൯(9)/ന്‍, ൪(4)/ര്‍, ഥ(തമിഴിലെ മ)/ഥ എന്നീ ക്യാരക്ടറുകള്‍ മാറ്റി ഉപയോഗിച്ചു സാദ്ധ്യമാണു്.
൬. ആണവചില്ലക്ഷരം ഉപയോഗിക്കുമ്പോള്‍ ചില്ലക്ഷരത്തിനു അതിന്റെ ഘടകഅക്ഷരവും തമ്മിലുള്ള ബന്ധം നഷ്ടപ്പെടുന്നു.
൭. ന് ന്‍ എന്നിവയെ വേര്‍തിരിച്ചറിയുക എന്നു പറയുന്ന പ്രശ്നം പറയുന്നതു പോലെ അത്ര സങ്കീര്‍ണ്ണമല്ല.

പഴയ തരത്തിലുള്ള ചില്ലക്ഷരം നിലനില്‍ക്കേ പുതിയ രീതിയില്‍ ആണവചില്ലക്ഷരങ്ങള്‍ വരുമ്പോള്‍ അതു വളരം അധികം പ്രായോഗിക പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം

ഇരട്ടിപ്പാണു് ഏറ്റവും വലിയ പ്രശ്നം

.

No comments:

Post a Comment

സംശയങ്ങള്‍, ആശയങ്ങള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ ഇവിടെ പറഞ്ഞിട്ടു് മറുപടി പ്രതീക്ഷിച്ചു കാത്തിരിക്കുക. മറുപടി കിട്ടും. തീര്‍ച്ച!