Thursday 8 August 2013

വരമൊഴിയുടെ പരിണാമം

എഴുതുന്ന രീതിയ്ക്കു് കാലാകാലങ്ങളില്‍ വന്ന പരിണാമം

ദ്വിഭാഷാ കീബോര്‍ഡു്
ഡിജിറ്റല്‍ - കംപ്യൂട്ടര്‍
റ്റൈപ്പു്റൈറ്റര്‍ (അച്ചെഴുത്തു്) - മെഷിന്‍ -
അച്ചടി - അച്ചു് -  - 1576-ല്‍ സ്പെയിന്‍കാരനായ ജോണ്‍ ഗൊണ്‍സാല്‍വസ് കൊച്ചിയില്‍ ഒരു അച്ചടി ശാല സ്ഥാപിച്ചതാണു് മലയാളത്തിലെ ആദ്യത്തെ അച്ചടിശാല.
കടലാസു് - ജെല്‍, ബോള്‍പെന്‍, ഫൗണ്ടന്‍ പേന, മുക്കുപേന, തൂവല്‍
സ്ലേറ്റു് - പെന്‍സില്‍, ചോക്കു്
മുള
ഇരുമ്പു്
പാപ്പാറസ്സു്
പാപ്പാറസ്സു് ഉപയോഗിച്ചിരുന്നതു് പ്രാചീന ഈജിപ്തില്‍ ആയിരുന്നു. ക്രിസ്തുവര്‍ഷം 3 000BC മുതല്‍ ഇതിന്റെ വിദേസവിപണനം കൊണ്ടു് മാത്രം ജീവിച്ചിരുന്നവരുണ്ടു്. പാപറസു് എന്ന ഈറച്ചെടിയില്‍ തുടങ്ങിയതാണു് മുളംചെടിയില്‍ നിന്നും ഉല്പാദിപ്പിക്കുന്ന പേപ്പര്‍ വന്നു നില്‍ക്കുന്നതു്. ഇലകള്‍ ആണു് എഴുതുവാന്‍ ഉപയോഗിച്ചിരുന്നതു്. ഇലയുടെ പുറം തൊലി അല്പം ചെത്തിക്കളഞ്ഞു് പാളികളായി മുറിച്ചു് ഇലയുടെ വക്കുകള്‍ കേറിയിങ്ങിയിരിക്കുന്ന രീതി രണ്ടു് അടുക്കു് ഇലകള്‍ ചേര്‍ത്തു് വച്ചു് അടിച്ചുറപ്പിച്ചോ പ്രസ്സു് ചെയ്തോ ഉറപ്പിച്ചു് വെയിലത്തിട്ടുണക്കി പ്രതലം മിനുക്കി ആവശ്യാനുസരണം വീതിയില്‍ കൂട്ടിത്തുന്നിയാണു് ഒരു ചുരുള്‍ ഉണ്ടാക്കിയിരുന്നതു്. എഴുതുവാന്‍ മഷിയും തൂവലും.
താളിയോല (ഉണക്കിയ പനയോല) - നാരായം ഉപയോഗിച്ചു് എഴുത്തു്
പുരാണങ്ങള്‍ പരിശോധിച്ചാല്‍ വാത്മീകി രാമായണം എഴുതിയതു് താളിയോലയിലായിരുന്നു. മഹാഭാരതം കഥ എഴുതുവാന്‍ ഗണപതി ഉപയോഗിച്ചിരുന്നതു് ഒടിച്ചെടുത്ത തന്റെ ഒരു കൊമ്പും താളിയോലയുമായിരുന്നത്രേ.

താളി എന്നാല്‍ പന എന്നാണു് അര്‍ത്ഥം. ഇതു് ഉണ്ടാക്കാന്‍ കുടപ്പനയുടെയും കരിമ്പനയുടേയും കിളിന്തോലകള്‍ ആണു് ഉപയോഗിക്കുന്നതു്. രണ്ടു് തരത്തില്‍, വാട്ടി ഉണക്കിയും അല്ലെങ്കില്‍ ഉണക്കി പുകകൊളളിച്ചും ആണു് ഇതു് തയ്യാറാക്കിയെടുക്കുന്നതു്. ഇവ നൂറ്റാണ്ടുകളോളം പഴക്കമായാലും കേടുപാടുകള്‍ സംഭവിക്കാതെ ഇരുന്നുകൊള്ളും. എഴുതിയ ഓലകള്‍ ഒന്നിനു മുകളില്‍ അടുത്തതു് എന്ന ക്രമത്തിലാണു് അടുക്കി ഓലയില്‍ സുഷിരം ഉണ്ടാക്കി ചരടു് കോര്‍ത്തു് കെട്ടി വയ്ക്കുകയാണു് പതിവു്. ചിലപ്പോള്‍ കേടു വരാതിരിക്കുവാന്‍ രണ്ടു് വശങ്ങളിലും ഒരു ഘനം കുറഞ്ഞ തടിപ്പലക കൂടി ചേര്‍ത്തു് സംരക്ഷിച്ചു് വയ്ക്കാറുണ്ടു്. പല രൂപത്തിലും വലിപ്പത്തിലും താളിയോലകളുണ്ടായിരുന്നെങ്കിലും ദീര്‍ഘചതുരാകൃതിയിലുള്ളവായിരുന്നു അധികവും. ഇതില്‍ എഴുതുവാനായി ഉപയോഗിച്ചിരുന്നതു് മൂര്‍ച്ചയുള്ള ചെറിയ ഇരുമ്പു് ദണ്ഡ് ആയിരുന്നു.

ഗ്രന്ഥങ്ങള്‍, മതഗ്രന്ഥങ്ങള്‍, അമ്പലങ്ങളിലേയും ക്രിസ്തീയ ദേവാലയങ്ങളിലെയും കണക്കുകള്‍, ജാതകം കുറിക്കുന്നതിനു്, വസ്തുക്കളുടെ ആധാരം,പാട്ടം, മിച്ചവാരം മുതലായവ അടച്ചതിനുള്ള രശീതുകള്‍, ബന്ധുക്കള്‍ക്കയക്കുന്ന കത്തുകള്‍, ആധാരമെഴുത്തിനു്, വൈദ്യശാസ്ത്രഗന്ഥങ്ങള്‍, ചിത്രപ്പണികള്‍, രാജസന്ദേശങ്ങള്‍ എന്നിവയ്ക്കാണു് താളിയോല ഉപയോഗിച്ചിരുന്നതു്. അപൂര്‍വ്വമായി കുട്ടികളെ എഴുത്തിനിരുത്തുന്നതിനു് താളിയോല ഉപയാഗിക്കാറുണ്ടു്. ഇതിനു് പക്ഷെ ഈര്‍ക്കിലി ഉള്‍പ്പെടെ നീളത്തില്‍ മുറിച്ചെടുത്ത ഓലയാണു് ഉപയോഗിക്കാറു്.

ഓലകളിലെ എഴുത്തു് ശൈലി അക്ഷരങ്ങള്‍ പിരിച്ചെഴുതിയാണു് ഉപയോഗിച്ചിരുന്നതു്. പതിനേഴാം നൂറ്റാണ്ടിനു് ശേഷം ആണു് പഴയ ലിപിയായ കോലെഴുത്തു് സമ്പ്രദായം തുടങ്ങിയതു്.

ഈ അടുത്തകാലത്തു് ഒരു വ്യത്യസ്ത രീതിയെന്ന നിലയില്‍ കല്യാണക്കുറികളും പനയോലയില്‍ അച്ചടിക്കുന്ന രീതി അപൂര്‍വ്വമായി കണ്ടുവരുന്നുണ്ടു്.
ലോഹം, ലോഹത്തകിടു് - ഇരുമ്പു്
ഇരുമ്പിലുള്ള എഴുത്തിനു് പ്രസിദ്ധികെട്ടതു് ദില്ലിയിലെ മെഹറോലിയിലുള്ള ഇരുമ്പു് സ്തൂപമാണു്. ഗാര്‍ഹ്വാലിലെ ഗേപേശ്വര്‍ ക്ഷേത്രപരിസരത്തുള്ള അഞ്ചു് മീറ്റര്‍ പൊക്കമുള്ള തൃശ്ശൂലത്തില്‍ ചന്ദ്ര എന്ന രാജാവിന്റെ പേരു് ഗുപ്തബ്രഹ്മി ലിപിയില്‍ സംസ്ക്രത ആറു് വരി കൊത്തി വച്ചിരിക്കുന്നതിനു് 500 ADയോളം പഴക്കമുണ്ടു്.

സര്‍വ്വസാധാരണമായി ഇന്ത്യയില്‍ ഉപയോഗിച്ചിരുന്ന ലോഹം ചെമ്പു് ആയിരുന്നു. അതിനു് താമ്രപത്രം എന്നും താമ്രശാസന എന്നു് അതിന്റെ ഉള്ളടക്കത്തെ ആശ്രയിച്ചു് പറഞ്ഞു പോന്നു. ക്രിസ്തുവര്‍ഷം 400 ADയില്‍ ബുദ്ധമതഭിക്ഷുക്കള്‍ ചെമ്പു് തകിടു് എഴുതുവാന്‍ ഉപയോഗിച്ചിരുന്നു. 629-45 ADയില്‍ കനിഷ്കചക്രവര്‍ത്തി ബുദ്ധമതഗ്രന്ഥങ്ങള്‍ ചെമ്പു് തകിടില്‍ ലേഖനം ചെയ്യപ്പെടുത്തിയിരുന്നു. കേരളത്തില്‍ ഇന്നും ജോത്സന്മാര്‍ മന്ത്രച്ചരടില്‍ മന്ത്രങ്ങള്‍ കെട്ടാന്‍ ചെമ്പു് ഉപിയോഗിക്കുന്നുണ്ടു്. എഴുതുവാനുള്ളതു് ആദ്യം മഷി ഉപയോഗിച്ചു് എഴുതിയതിനു് ശേഷം അതിലൂടെ ഇരുമ്പു് കമ്പി കൊണ്ടു് പോറിയോ ഉളിയും കൊട്ടുവടിയും ഉപയോഗിച്ചു് ചാലു് പോലെ കൊത്തിയെടുത്തോ അതുമല്ലെങ്കില്‍ അക്ഷരങ്ങളുടെ പ്രതിബിംബം പുറകില്‍ വരച്ചു് മുഖവശത്തു് മുഴച്ചു് വരുന്ന രീതിയിലോ ആണു് ചെമ്പു് തകിടു് എഴുതുവാന്‍ ഉപയോഗിച്ചിരുന്നതു്. ചെമ്പു് അച്ചില്‍ വാര്‍ത്തു് എടുത്തും എഴുതുമായിരുന്നു. ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന അച്ചില്‍ പ്രതിബിംബത്തില്‍ എഴുതിയാണു് ഇതു് സാദ്ധ്യമാക്കിയിരുന്നതു്. താമ്പപത്രം ഒരു തകിടില്‍ എഴുത്തു് ഒതുങ്ങിയില്ലയെങ്കില്‍ ഒന്നില്‍ കൂടുതല്‍ തകിടു് ഉപയോഗിച്ചു് അവ വളയം വച്ചു് ബന്ധിപ്പിച്ചു് ഉപയോഗിക്കുമായിരുന്നു. താമ്രപത്രം ഉരസിലുകളില്‍ നിന്നും സംരക്ഷിക്കുവാനായി അതിന്റെ വക്കു് അല്‍പം കട്ടികൂട്ടി ആണു് പണിതിരുന്നതു്. ആദ്യത്തെ തകിടിലെ ആദ്യത്തെ മുഖവും അവസാനത്തെ തകിടിലെ അവസാനത്തെ മുഖവും ശൂന്യമാക്കി ഇട്ടു് കൊണ്ടു് ഒമ്പതു് തകിടുകള്‍ വരെ ഉപയോഗിച്ചതായി കാണുന്നുണ്ടു്.
ശീലപ്പട്ട - മഷി, തയ്യല്‍, അച്ചു്
ശീലപ്പട്ട എഴുത്തിനായി പ്രാചീന ഇന്ത്യയില്‍ ഉപയോഗിച്ചിരുന്നു. 326 BC യില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തി ഇന്ത്യയിലേക്കു് അക്രമിച്ചു് പിടിച്ചടക്കാന്‍ ശ്രമിച്ചിരുന്ന കാലത്തു് ഇതിനെപ്പറ്റി രേഖപ്പെടുത്തിയിട്ടുണ്ടു്. എഴുതുവാനായ ഉപയോഗിക്കേണ്ട തുണി ഗോതമ്പു് മാവിലോ അരിമാവിലോ മുക്കി ഉണക്കിയെടുത്തു് ശംഖു് ഉപയോഗിച്ചു് അതിന്റെ പ്രതലം മിനുസപ്പെടുത്തി കറുത്ത മഷിയില്‍ തൂവല്‍ മുക്കി ആണു് എഴുതിയിരുന്നതു്. രാജസ്ഥാനില്‍ ജാതകങ്ങളും പഞ്ചാംഗങ്ങളും തയ്യാറാക്കിയിരുന്നതു് ഇങ്ങനെയാണു്. കേരളത്തില്‍ ഇതു് കണക്കെഴുത്തിനായി ഉപയോഗിച്ചിരുന്നു.

കര്‍ണ്ണാടകയില്‍ ശീലപ്പട്ടു് ഒരുക്കുന്ന രീതി അല്പം വ്യത്യസ്തമായിരുന്നു. അരിമാവിനു പകരം അവര്‍ ഉപയോഗിച്ചതു് പുളിങ്കുരു പൊടിച്ചതും പിന്നീടു് കരി ഉപയോഗിച്ചു് കറുപ്പിച്ചതുമായ തുണിയില്‍ ശുക്ലശില (ചോക്കു് ) കൊണ്ടെഴുതിയുമായിരുന്നു. ചിലയിടങ്ങളില്‍ എഴുത്തുമാധ്യമമായി സില്‍ക്കും ഉപയോഗിച്ചിരുന്നു.
അരക്കു് - കൊത്തി, അച്ചു്

മെഴുകു് - തടിക്കമ്പു്, ഇരുമ്പു്

കളിമണ്‍ - കമ്പു്, ഇരുമ്പു്, വിരല്‍
മോഹന്‍ജോദാരോ ഹരപ്പാ എന്നീ സ്ഥലങ്ങളില്‍ നിന്നും ലഭിച്ച ലിഖിതങ്ങളാണു് ഇന്ത്യയില്‍ നിന്നു് എഴുത്തിനെപ്പറ്റി ലഭിച്ച ഒരു പ്രധാനം രേഖ. ദൈനദിന ജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങള്‍ ശിലാഫലകങ്ങളിലും കളിമണ്‍ഫലകങ്ങളിലും പാത്രങ്ങളിലും ചിത്രരൂപത്തില്‍ രേഖപ്പെടുത്തി ഇരിക്കുന്നതായി കാണാം. വരയ്ക്കാന്‍ ഉപയോഗിച്ചിരിന്നതു് ചുവപ്പു് വെള്ള പച്ച മഞ്ഞ എന്നീറിങ്ങളില്‍. ലഭ്യമായ ധാതുപദാര്‍ത്ഥത്തില്‍ വെള്ളവും പശയും ചേര്‍ത്തു് ചുളളിക്കമ്പും തൂവലും ഉപയോഗിച്ചു് ബ്രഹ്മിലിപിയില്‍ തീര്‍ത്തവ ഗവേഷകര്‍ ശേഖരിച്ചു് പുരാവസ്തു് പദര്‍ശനാലയങ്ങളില്‍ സംരക്ഷിച്ചു് പോരുന്നുണ്ടു്.

ഇന്‍ഡസു് വാലിയില്‍ നിന്നും ലഭിച്ച പുരാവസ്തുക്കളില്‍ ലേഖാചിത്രങ്ങള്‍ക്കായു ഉപയോഗിച്ചിരുന്ന മാധ്യമങ്ങള്‍ അച്ചു്, കളിമണ്‍, ശിലകള്‍, ടെറാക്കോട്ട, ഗൃഹോപകരണങ്ങള്‍, ചെമ്പു പാത്രങ്ങളും തകിടുകളും, ഓട്ടുപാത്രങ്ങള്‍, അസ്ഥികള്‍, ആനക്കൊമ്പു് എന്നിവയാണു് ഇവിടെ നിന്നും ഗവേഷകര്‍ കണ്ടെടുത്തതു്.
തോല്‍
മൃഗത്തോല്‍ അശുദ്ധമാണെന്നു് കരുതുകയാല്‍ ഇന്ത്യയില്‍ അവയുടെ ഉപയോഗം കുറവായിരുന്നു. എന്നിരുന്നാലും മുഹമ്മദീയര്‍ എഴുതുവാനും വരയ്ക്കുവാനും ചര്‍ബ ഉപയോഗിച്ചിരുന്നു.

ചെമ്മരിയാട്ടിന്‍ തോലാണു് ഒരു എഴുത്തു് മാധ്യമം. കേടുപാടുകളില്ലാത്ത തോല്‍ക്കഷ്ണം വൃത്തിയാക്കി ചുണ്ണാമ്പു് ലായനിയില്‍ പത്തു് ദിവസത്തോളം മുക്കി ഇട്ടു് മൃദുവാക്കിയതിനു ശേഷം രോമവും മാംസക്കഷ്ണങ്ങളും ചെത്തിക്കളഞ്ഞു് ഉണക്കാന്‍ ഇടും. അതിനു ശേഷം പൊടിഇട്ടു് മിനുക്കി എടുത്തു് എഴുതുവാന്‍ എടുക്കും.
അസ്ഥി - അസ്ഥി, ഇരുമ്പു്
തടിപ്പലക - ഉളി
പൂവരശ്ശിന്റെ പലകയുടെ വെള്ളയാണു് വേറൊരു മാധ്യമം. കാളിദാസന്റെ കുമാരസംഭവത്തില്‍ ഇതിനെപ്പറ്റി പറയുന്നുണ്ടു്. ഒരു ചാണ്‍ വീതിയില്‍ മൂന്നു് അടി നീളത്തില്‍ ഉള്ള പലകകള്‍ ചിന്തേരിട്ടു് പ്രതലം മിനുക്കി തടി കേടുവരാതിരിക്കാനുള്ള എണ്ണ പുരട്ടി ഇരുമ്പു് ദണ്ടു് ഉപയോഗിച്ചു് പോറിയും മഷി ഉപയോഗിച്ചും ആണു് ഇതില്‍ എഴുതിയിരുന്നതു്.
ശിലാഫലകം - ഉളി
അശ്വമേധ യാഗം നടത്തിയ രാജാക്കന്മാര്‍ അവരുടെ അതിര്‍ത്തി രേഖപ്പെടുത്തുവാന്‍ ഉപയോഗിച്ചിരുന്നതു് വിവിധ തരത്തിലുള്ള വെട്ടു് കല്ലുകളായിരുന്നു. ബുദ്ധമതസൂക്തങ്ങള്‍ രേഖപ്പെടുത്തുവാന്‍ അവ കളിമണ്ണു് രൂപത്തില്‍ കൊത്തിയെഴുതി ചൂളയിലിട്ടു് വറുത്തെടുക്കുകയാണു് ചെയ്തു് പോന്നിരുന്നതു്. നളന്ദയില്‍ നിന്നും മുദ്രയച്ചുകള്‍ ഗവേഷകര്‍ കണ്ടെടുത്തിട്ടുണ്ടു്. കൂടാതെ അന്നത്തെ സ്വര്‍ണ്ണവും വെള്ളിയും ആയ നാണയത്തുട്ടുകളിലും ലിഖിതങ്ങള്‍ ഉണ്ടു്.

പ്രാചീന കാലത്തു് ഇന്ത്യയില്‍ അശോകചക്രവര്‍ത്തിയായിരുന്നു കാലപ്പഴക്കത്തില്‍ വരും തലമുറക്കാരുടെ അറിവിലേക്കായി ലിപി രേഖപ്പെടുത്തുന്ന കാര്യത്തില്‍ താല്പര്യം കാണിച്ചിരുന്നതു്. ശിലയും ഇരുമ്പുമായിരുന്നു ഇതിലേക്കായി ഉപയോഗപ്പെടുത്തിയ മാധ്യമങ്ങള്‍. കൂടാതെ ശിലാസ്തംഭങ്ങലും ഇരുമ്പു് സ്തംഭങ്ങളും, ചുമരെഴുത്തുകള്‍, പാത്രങ്ങള്‍ എന്നിവയും ഇതിനായി ഉപയോഗിച്ചു പോന്നിരുന്നു. രാജാവിന്റെ വിളംബരങ്ങള്‍, ഉടമ്പടികള്‍, ക്രിയാവിവരണം, സാഹിത്യം എന്നിവയക്കായിരുന്നു വരമൊഴി ഉപയോഗിച്ചിരുന്നതു്.

വരമൊഴി ഉല്ലേഖനം ചെയ്യുന്നതിനായി ശിലകള്‍ ആശിച്ച രൂപത്തില്‍ ആക്കിയെടുത്തു് അതിന്റെ പ്രതലം ഉളി ഉപയോഗിച്ചു് സമനിരപ്പാക്കി വീണ്ടു് കല്ലു് ഉപയോഗിച്ചു് പ്രതലം മിനുസപ്പെടുത്തിയതിനു് ശേഷമായിരുന്നു കൊത്തി എഴുതുവാന്‍ തുടങ്ങുന്നതു്.272-232 BC കാലഘട്ടത്തു് മണല്‍ക്കല്ലില്‍ കൊത്തിയെടുത്ത അശോകചക്രവര്‍ത്തിയുടെ ലിഖിതങ്ങല്‍ ഇന്നും ദില്ലി, അലഹബാദു് എന്നീ പ്രദേശങ്ങളില്‍ സംരക്ഷിച്ചു പോരുന്നുണ്ടു്. ക്ഷേത്ര അങ്കണത്തില്‍ സ്ഥാപിച്ച ധ്വജസ്തംഭം, കീര്‍ത്തിസ്തംഭം, വിരസ്തസ്തംഭം, യുപസ്തംഭം എന്നിവ ഉത്തമോദാഹരണങ്ങളാണു്.

തക്ഷശിലയില്‍ കാണുന്ന സ്തൂലത്തിലും അവിടെ നിന്നും ലഭിച്ച സ്വര്‍ണ്ണത്തിലും വെള്ളിയിലും തീര്‍ത്ത തകിടുകളില്‍ ഖരോഷ്ടി ലിഖിതമാണു് കണ്ടതു്. ബുദ്ധമതജാതകം എഴുതുമ്പോള്‍ ആളിന്റെ നിലയും വിലയും അനുസരിച്ചു് സ്വര്‍ണ്ണം വെള്ളി ചെമ്പു് എന്നിവ കൊണ്ടുണ്ടാക്കിയ തകിടുകള്‍ ഉപയോഗിച്ചു പോന്നു.

പുരാണ ഇന്ത്യയില്‍ ശിലാഫലകങ്ങളില്‍ മഷിയോ ശുക്ലശിലയോ ഉപയോഗിച്ചിരുന്നു. കയ്യെഴുത്തു് പഠനത്തിനും കണക്കുകൂട്ടുവാനും വിദ്യാര്‍ത്ഥികളായിരുന്നു ഉപയോഗാക്തള്‍. പടിഗണിതം എന്ന മൊഴിയുടെ ഉത്ഭവം ഇവിടെയാണു്. ധുലികര്‍മ്മ എന്ന നാമത്തില്‍ എഴുതാന്‍ ഉപയോഗിച്ചതു് പലകയിലോ നിലത്തോ വിരിച്ചിട്ട മണല്‍ത്തരികളില്‍ വിരല്‍ കൊണ്ടു് എഴുതുന്ന രീതിയായിരുന്നു.
ശിലാഭിത്തി - കരിങ്കല്ലു്
ഋഗു്വേദകാലം
BC 2500-1800 കാലഘട്ടങ്ങളില്‍ വേദമന്ത്രങ്ങള്‍ക്കു് ഒരു ലിഘിതം ഉണ്ടായിരുന്നില്ല. ഹൃദിസ്തമാക്കിയ തലമുറകളായി വായ്മോഴിയായി ആണു് കൈമാറിപ്പോന്നിരുന്നതു്. വേദകാലഘട്ടങ്ങളില്‍ വിവരങ്ങല്‍ ഉല്ലേഘനം ചെയ്യുന്നതിനു് തെളിവുകള്‍ ഇല്ലെങ്കിലും അന്നു് പശുക്കളുടെ ചെവിയില്‍ അടയാളമിടുന്ന സമ്പ്രദായവും ചൊല്‍മൊഴിയില്‍ റിഗു് വേദം പഠിക്കുന്ന കൂട്ടത്തില്‍ പറയുന്ന "ഗുരു വായിച്ചു് കേള്‍പ്പിച്ചു" എന്നു് പറയുമ്പോള്‍ ലിഖിതരൂപങ്ങള്‍ അന്നും ഉണ്ടായിരുന്നുവെന്നു വേണം കരുതാന്‍. ഗുരുകുലസമ്പ്രദായ വിദ്യാഭ്യാസത്തില്‍ കാര്യങ്ങള്‍ ഗുരുമുഖത്തു് നിന്നു തന്നെ പഠിക്കുന്നതിനാല്‍ ലിഖിതങ്ങള്‍ വിദ്യാര്‍ത്ഥികള്‍ വായിക്കേണ്ട കാര്യമില്ലായിരുന്നു.

.

No comments:

Post a Comment

സംശയങ്ങള്‍, ആശയങ്ങള്‍, അഭിപ്രായങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ എന്നിവ ഇവിടെ പറഞ്ഞിട്ടു് മറുപടി പ്രതീക്ഷിച്ചു കാത്തിരിക്കുക. മറുപടി കിട്ടും. തീര്‍ച്ച!